അ​ജൈ​വ​ മാ​ലി​ന്യ​ങ്ങ​ള്‍ വെ​സ്റ്റ്ഹി​ൽ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടുപോ​കാ​ന്‍ തീ​രു​മാ​നം
Wednesday, January 19, 2022 12:32 AM IST
കോ​ഴി​ക്കോ​ട്: പ്ലാ​സ്റ്റി​ക് അ​ട​ക്കം അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഞെ​ളി​യ​ന്‍ പ​റ​മ്പി​ൽ എ​ത്തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി താ​ൽ​ക്കാ​ലി​ക​മാ​യി വെ​സ്റ്റ്ഹി​ൽ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ട്പോ​വാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. മേ​യ​ര്‍ ഡോ.​എം.​ബീ​നാ​ ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ൺലൈ​നാ​യി ചേ​ര്‍​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി ഉ​ണ്ടാ​ക്കു​ന്ന നി​ർ​ദി​ഷ്ട പ്ലാ​ന്‍റി​ന് ഞെ​ളി​യ​ൻ പ​റ​മ്പി​ലെ സ്ഥ​ലം കൈ​മാ​റാ​നാ​ണി​ത്. പ്ലാ​ന്‍റ് നിർമാണം പെ​ട്ടെ​ന്ന് തു​ട​ങ്ങും. മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന കേ​ന്ദ്രം ന​ട​ത്തി​പ്പി​ന് ‘നി​റ​വു​മാ​യു​ള്ള’ ക​രാ​ര്‍ റ​ദ്ദാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഇ​തു പ്ര​കാ​രം നി​റ​വ് ഇ​രു​പ​ത് ദി​വ​സ​ത്തി​ന​കം ഞെ​ളി​യ​ന്‍​പ​റ​മ്പി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കും. വെ​ള്ള​യി​ൽ പ്ലാ​ന്‍റിന്‍റെ ചു​മ​ത​ല​യു​ള്ള ഏ​ജ​ന്‍​സി​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ.​എ​സ്.​ജ​യ​ശ്രീ​യെ​യും ​സെ​ക്ര​ട്ട​റി കെ.​യു.​ബി​നി​യെ​യും കൗ​ണ്‍​സി​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​നാ​ഞ്ചി​റ സ്ക്വ​യ​ർ ആം​ഫി തി​യ​റ്റ​ര്‍ പ​രി​പാ​ടി​ക്ക് ര​ണ്ടു​മ​ണി​ക്കൂ​ര്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു