പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ സ​പ്പോ​ർ​ട്ട് ഡാ​ം: നിർമാണം ദ്രു​ത​ഗ​തി​യി​ൽ
Wednesday, January 19, 2022 12:31 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ണ​ക്കെ​ട്ട് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​പ്പോ​ർ​ട്ട് ഡാ​മി​ന്‍റെ നിർമാണം ദ്രു​ത​ഗ​തി​യി​ൽ. ഈ ​മാ​സം നാ​ലി​നാ​ണു പ്ര​വ​ർ​ത്തി​ക്കു തു​ട​ക്ക​മാ​യ​ത്.

ഡാ​മി​ന്‍റെ അ​ടി​വ​ശ​ത്തെ മ​ണ്ണ് നീ​ക്കു​ന്ന പ്രവൃത്തിയാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഉ​റ​ച്ച പാ​റ ക​ണ്ടെ​ത്തു​ന്ന​തു വ​രെ മ​ണ്ണുകു​ഴി​ച്ചു നീ​ക്കും. പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന ജ​ല​സേ​ച​ന ക​നാ​ൽ ത​ക​ർ​ക്കു​ന്ന പ്രവൃത്തിയും തു​ട​ങ്ങി. ഡാ​മി​​ന്‍റെ ഇ​രു​വ​ശ​ത്തു​ള്ള മ​ണ്ണ് നീ​ക്കി ക​ഴി​ഞ്ഞാ​ൽ സ​പ്പോ​ർ​ട്ട് ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. 36 മാ​സ​മാ​ണു പ്ര​വൃ​ത്തി തീ​ർ​ക്കാ​നു​ള്ള സ​മ​യം. എ​ന്നാ​ൽ അ​തി​നു മു​മ്പ് പ്രവൃത്തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ല​ക്ഷ്യ​മാ​ണു ജ​ല​സേ​ച​ന വ​കു​പ്പി​നു​ള​ള്ള​ത്.
29.13 കോ​ടി രൂ​പ​യാ​ണു പ്ര​വ​ർ​ത്തി​ക്കാ​യി നീ​ക്കി വച്ചി​രി​ക്കു​ന്ന​ത്. ബാ​ലാ​ജി ക​ൺ​സ്ട്ര​ക്ഷ​നാ​ണു ക​രാ​റു​കാ​ർ. 50 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള നി​ല​വി​ലു​ള്ള അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്താ​നും ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നും സ​പ്പോ​ർ​ട്ടു ഡാം ​വ​ഴി​വെ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലസം​ഭ​ര​ണ ശേ​ഷി ഇ​പ്പോ​ൾ 42.7 മീ​റ്റ​റാ​ണ്. സ​പ്പോ​ർ​ട്ട് ഡാം ​വ​രു​ന്ന​തോ​ടെ ഇ​ത് 44.41 മീ​റ്റ​റാ​യി ഉ​യ​രും.

ജ​ല​സേ​ച​നം, ജ​പ്പാ​ൻ പ​ദ്ധ​തി ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലു​തും ചെ​റു​തു​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്കെ​ല്ലാ​മു​ള്ള ജ​ലം ഈ ​ഡാ​മി​ൽ നി​ന്നാ​ണ്. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആറു മെ​ഗാ​വാ​ട്ട് ചെ​റു​കി​ട ജ​ല വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ള​വും ഇ​വി​ടെ നി​ന്നു​മാ​ണ്. 17 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യു​ള്ള ജ​ല​വും ഈ ​ജ​ല സ്രോ​ത​സി​ൽ നി​ന്നെ​ടു​ക്കും.

കു​ടി​വെ​ള്ള
വി​ത​ര​ണം മു​ട​ങ്ങാ​ൻ
സാ​ധ്യ​ത

പേ​രാ​മ്പ്ര: സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മി​ക്കാ​നാ​യി നി​ല​വി​ലു​ള്ള ജ​ല​സേ​ച​ന ക​നാ​ലു​ക​ൾ ത​ക​ർ​ത്തു. ക​നാ​ലി​ൽ നി​ന്നു​ള്ള ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ട്ട​തോ​ടെ പേ​രാ​മ്പ്ര, കൂ​ത്താ​ളി, ച​ങ്ങ​രോ​ത്ത്, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ടാ​ങ്കി​ൽ നി​ന്നു ജ​ലം തി​രി​ച്ചു വി​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം, വ​നം വ​കു​പ്പി​ന്‍റെ വ​നം വ​ന്യ ജീ​വി (മു​ത​ല വ​ള​ർ​ത്തു ) കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും.