കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 23 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, January 19, 2022 12:31 AM IST
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ൽ നോ​ള​ജ് സി​റ്റി​യി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്നു​വീ​ണ് 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

18 പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ സൈ​റ്റ് എ​ന്‍​ജി​നിയ​റാ​യ സ്ത്രീ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രൊ​ഴി​ച്ചു​ള്ള​വ​രെ​ല്ലാം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 11.30-നാ​യി​രു​ന്നു സം​ഭ​വം.

നോ​ള​ജ് സി​റ്റി​ക്കു​ള്ളി​ലെ ഡി​ജി​റ്റ​ൽ ബ്രി​ഡ്ജ് എ​ന്ന ബി​ല്‍​ഡിം​ഗി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ പ​ണി ന​ട​ന്നു കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. 59 തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.​കോ​ണ്‍​ക്രീ​റ്റ് ദേ​ഹ​ത്ത് വി​ണാ​ണ് പ​ല​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.​ പ​തി​ന​ഞ്ചോ​ളം ആം​ബു​ല​ന്‍​സു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

കു​റ​ച്ചു​തൊ​ഴി​ലാ​ളി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ര്‍​ക്ക​സ് നേ​രി​ട്ട് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന നോ​ള​ജ് സി​റ്റി​യി​ല്‍ അ​മ്പ​തോ​ളം ചെ​റു​തും വ​ലു​തു​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. മൂ​ന്നൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സും താ​മ​ര​ശേ​രി, കോ​ട​ഞ്ചേ​രി സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ്രാ​ദേ​ശി​ക ലേ​ഖ​ക​രെ ചി​ല​ർ ത​ട​യു​ക​യും അ​വ​ർ പ​ക​ർ​ത്തി​യ വീഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ക​ർ​ന്നു വീ​ണ കെ​ട്ടി​ട​ത്തി​നു നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക​രാ​ര്‍ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും ഗു​രു​ത​ര​പ​രി​ക്കി​ല്ലെ​ന്നും മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി പി​ആ​ര്‍​ഒ അ​ഡ്വ.​ഷാം​വീ​ല്‍ നു​റാ​നി അ​റി​യി​ച്ചു.​പ​രി​ക്കേ​റ്റ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ആ​ശു​പ​ത്രി വി​ട്ടു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​തി​ല്‍ ത​ട​സ​മൊ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടി​ല്ല.​നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത​കു​റ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് നോ​ള​ജ് സി​റ്റി അ​ധി​കൃ​ത​രും എ​ന്‍​ജിനി​യ​ര്‍​മാ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.