നി​യ​മ​ന വി​ജ്ഞാ​പ​ന​ം: വി​ധി​ക​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചെ​ന്ന് പ​രാ​തി
Wednesday, January 19, 2022 12:31 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​ന വി​ജ്ഞാ​പ​ന​ത്തി​നു മു​ന്പ് ഇ​ന്‍റ​ർ​വ്യൂ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി​ക​ളും യു​ജി​സി വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചെ​ന്നു പ​രാ​തി. 2018 ൽ ​യു​ജി​സി പു​റ​ത്തി​റ​ക്കി​യ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് നി​യ​മ​ന ഇ​ന്‍റ​ർ​വ്യൂ​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

കോ​ള​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള 2018-ലെ ​യു​ജി​സി റെ​ഗു​ലേ​ഷ​ൻ സ​ർ​ക്കാ​രും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യും അ​തേ​പ​ടി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ന്ത്യ​യി​ലെ എ​ല്ലാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും ഈ ​റ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ചാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.​എ​ന്നാ​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി നി​യ​മ​ന വി​ജ്ഞാ​പ​ന​മി​റ​ക്കി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം സ്വ​ന്ത​ക്കാ​ർ​ക്കു നി​യ​മ​നം ന​ൽ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യാ​ണ് ആ​ക്ഷേ​പം.

2019 ഡി​സം​ബ​ർ 31നാ​ണ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തി​യ​തി 2020 ഫെ​ബ്രു​വ​രി 15 ആ​യി​രു​ന്നു. ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ച് ഓ​രോ​രു​ത്ത​ർ​ക്കും ല​ഭി​ക്കു​ന്ന ഇ​ൻ​ഡ​ക്സ് മാ​ർ​ക്കു​ക​ൾ എ​ത്ര​യെ​ന്നു ക​ണ​ക്കാ​ക്കി​യ​തി​നു ശേ​ഷം 2021 ഫെ​ബ്രു​വ​രി 19ന് ​സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ പു​തി​യ സെ​ല​ക്ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വൈ​സ് ചാ​ൻ​സ​ല​ർ അം​ഗീ​കാ​രം നേ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം.

വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നു ശേ​ഷം സെ​ല​ക്ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ൾ​പ്പ​ടെ നി​ര​വ​ധി വി​ധി​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ തീ​രു​മാ​ന​മെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. 29 അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ​മാ​രെ​യും 24 പ്ര​ഫ​സ​ർ​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. കാ​ലി​ക്ക​ട്ടി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം സം​ബ​ന്ധി​ച്ച കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.