വെ​റു​തെ കി​ട്ടി​യി​ട്ടും സ​ര്‍​ക്കാ​രി​നു വേ​ണ്ട
Wednesday, January 19, 2022 12:31 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കാ​ന്‍​സ​ര്‍ രോ​ഗി​ക​ൾ​ക്ക് ന​ല്ല ചി​കി​ത്സ ല​ഭി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​സ​ര്‍​ക്കാ​രി​നു കൈ​മാ​റി​യ മാ​വൂ​ര്‍ തെ​ങ്ങി​ല​ക്ക​ട​വി​ലെ കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഡോ.​ഹ​ഫ്സ​ത്ത് ഖാ​ദ​ര്‍​കു​ട്ടി മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യാ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റാ​ണ് 2001-ല്‍ ​ക​ണ്ണി​പ​റ​മ്പി​ലെ തെ​ങ്ങി​ല​ക്ക​ട​വി​ല്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​യും ഗ​വേ​ഷ​ണ കേ​ന്ദ്ര​വും ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തി​നു മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് മി​ക​ച്ച സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​വും സ്ഥ​ല​വും സൗ​ജ​ന്യ​മാ​യി സ​ര്‍​ക്കാ​രി​നു കൈ​മാ​റി​യ​ത്. 2010 ഡി​സം​ബ​ര്‍ പ​തി​നെ​ട്ടി​നാ​യി​രു​ന്നു ഇ​ത്.

അ​ന്ന് പി.​കെ ശ്രീ​മ​തി​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി.​അ​ര്‍​ബു​ദ രോ​ഗി​ക​ള്‍​ക്കു മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും അ​തോ​ടൊ​പ്പം കാ​ന്‍​സ​ര്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. ആറര ഏക്കർ സ്ഥലത്ത് 15000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കെ​ട്ടി​ടം. ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യി ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ ശ്രീ​മ​തി അ​റി​യി​ക്കു​ക​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ല​വും കെ​ട്ടി​ട​വും 2012 സെ​പ്റ്റം​ബ​റി​ല്‍ ത​ല​ശേ​രി കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​ക്ക് പാ​ട്ട​ത്തി​നും ന​ല്‍​കി. എ​ന്നാ​ല്‍ അ​വ​ര്‍​ക്കും മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ഒ​രു വ​ര്‍​ഷം മാ​ത്ര​മാ​യി​രു​ന്നു ഇ​ട​പാ​ടി​ന്‍റെ ആ​യു​സ്. ഒ​ടു​വി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​ക്കാ​ന്‍ അ​വ​ര്‍​ക്ക് കൈ​മാ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ സ​ബ്സെ​ന്‍റ​റാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ആ​റു​വ​ര്‍​ഷം മു​മ്പാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ത് ഏ​റ്റെ​ടു​ത്ത​ത്. ക​മ്മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ സെ​ന്‍റ​റും ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​ക്കി ഇ​തി​നെ മാ​റ്റു​ക​യാ​യി​രു​ന്നു സ​ര്‍​ക്കാ​റി​ന്‍റെ പ​രി​പാ​ടി. ഇ​തി​നു​ള്ള രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ 45 കോ​ടി മു​ട​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കാ​മ്പ​സി​ല്‍ ടെ​റി​ഷ്യ​റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം തു​രു​മ്പെ​ടു​ക്കാ​ന്‍ തു​ട​ങ്ങി. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടും കാ​ടു​നി​റ​ഞ്ഞു. അ​തി​നി​ട​യി​ല്‍ സ്ഥ​ല​വും കെ​ട്ടി​ട​വും തി​രി​കെ കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചു. സ്ഥ​ല​വും കെ​ട്ടി​ട​വും ഉ​പ​യോ​ഗി​ക്കാ​ത്ത സ​ഹ​ച​ര്യ​ത്തി​ല്‍ തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം.

ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​വി​ടേ​ക്ക് പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഹ​ര്‍​ജി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.​എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മൊ​ന്നും ഇ​തു​വ​രെ കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ വി.​ആ​ര്‍.​രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.