കെ.​സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​റി​ല്‍ ച​വി​ട്ടി ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധം
Tuesday, January 18, 2022 12:49 AM IST
മ​ണി​യൂ​ര്‍: ര​ക്ത​സാ​ക്ഷി​ക​ളെ അ​പ​മാ​നി​ച്ച​തി​ല്‍ രോ​ഷ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ മ​ണി​യൂ​രി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​ര്‍ പ​തി​ച്ച് അ​തി​ല്‍ കാ​ല്‍ ചെ​ളി​യി​ല്‍​മു​ക്കി ച​വി​ട്ടി​യാ​യി​രു​ന്നു ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ത് വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി.

കേ​ര​ള​മാ​കെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ള്‍​ക്കും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ സി​പി​എം- ഡി​വൈ​എ​ഫ്‌​ഐ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ടു​ന്ന​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് പ്രാ​കൃ​ത​മാ​യ സ​മ​രാ​ഭാ​സം ന​ട​ത്തി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. മ​ണി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ട​പെ​ടു​മെ​ന്ന് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.