സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വാ​ട​ക ഇ​ള​വ് അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി​ക​ള്‍
Tuesday, January 18, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​വ​ദി​ച്ച വാ​ട​ക ഇ​ള​വ് പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി. ജൂ​ലൈ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ ആ​റു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കു​വാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഈ ​ഇ​ള​വ് ന​ല്‍​കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചി​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍ ബാ​ങ്ക് ലോ​ണു​ക​ള്‍ പോ​ലും തി​രി​ച്ച​ട​ക്കാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ പോ​ലും നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​മി​ക്രോ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ല്ലാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വ​രു​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൂ​ര്യ അ​ബ്ദു​ല്‍​ ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു , സി.​കെ. വി​ജ​യ​ന്‍ , ടി. ​മ​ര​ക്കാ​ര്‍, കെ.​എം. റ​ഫീ​ഖ്, സി.​വി. ഇ​ഖ്ബാ​ല്‍ ,ഗ​ഫൂ​ര്‍ രാ​ജ​ധാ​നി, കെ.​സോ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.