ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം: ഡി​എം​ഒ
Tuesday, January 18, 2022 12:46 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 2,043 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്കം വ​ഴി 1,990 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 22 പേ​ര്‍​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നെ​ത്തി​യ 26 പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യപ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 6,355 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 513 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.

ഇ​തു​വ​രെ 12,09,271 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 4,580 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ ആ​രോ​ഗ്യ​ശീ​ല​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

15 വ​യ​സിന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും നി​ശ്ചി​ത ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത് സു​ര​ക്ഷി​ത​രാ​ക​ണം. വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍​ക്ക് രോ​ഗം വ​ന്നാ​ല്‍ പോ​ലും ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

കൂ​ടാ​തെ, ശ​രി​യാ​യ വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യെ​ല്ലാം പാ​ലി​ച്ച് കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. കോ​വി​ഡ് മു​ക്ത​മാ​യ നാ​ടി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വു​മു​ണ്ടാ​ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ര്‍​ത്ഥി​ച്ചു.