അ​ഖി​ലേ​ന്ത്യാ ഫു​ട്‌​ബോ​ള്‍ കി​രീ​ട ജേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം
Tuesday, January 18, 2022 12:46 AM IST
കോ​ഴി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കി​രീ​ടം നേ​ടി​യ കാ​ലി​ക്ക​ട്ട് ടീ​മം​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സ​ര്‍ അ​ശു​തോ​ഷ് മു​ഖ​ര്‍​ജി ക​പ്പ് നേടിയ ടീമിനെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ര​ജി​സ്ട്രാ​ര്‍ ഡോ.​ഇ.​കെ.​സ​തീ​ഷ്, സി​ന്‍​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ അ​ഡ്വ.ടോം ​കെ.തോ​മ​സ്, കെ.​കെ.ഹ​നീ​ഫ, സെ​ന​റ്റം​ഗം വി​നോ​ദ് എ​ന്‍.നീ​ക്കാ​മ്പു​റ​ത്ത്, കാ​യി​ക​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.വി.​പി.സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡോ.എം.​ആ​ര്‍.ദി​നു,അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ബി​നോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് സ്വീകരിച്ചത്.

ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടീ​മം​ഗ​ങ്ങ​ളും മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ സ​തീ​വ​ന്‍ ബാ​ല​നും ചേ​ര്‍​ന്ന് ട്രോ​ഫി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.എം.​കെ.ജ​യ​രാ​ജി​ന് കൈ​മാ​റി. പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.എം. നാ​സ​ര്‍, സി​ന്‍​ഡി​ക്ക​റ്റം​ഗം ഡോ. ​എം. മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.