അ​ട​ച്ചു​പൂ​ട്ട​ൽ താ​ങ്ങാ​നാ​കി​ല്ല, സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കും
Tuesday, January 18, 2022 12:46 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ്യാ​പാ​ര-​വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ലും ആ​ശ​ങ്ക​യു​ടെ ക​രി​നി​ഴ​ല്‍. ഒ​രി​ക്ക​ല്‍​കൂ​ടി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്നാ​ല്‍ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും മു​ന്പേ ഈ ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വ്യാ​പാ​ര സ​മൂ​ഹം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും കോ​വി​ഡ് തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​യി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്ടം വ്യാ​പാ​ര മേ​ഖ​ല​യ്ക്കാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഉ​ത്സ​വ സീ​സ​ണു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട് വ​ന്‍ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി. ക​ട​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ആ​ളു​ക​ളു​ടെ വ​ര​വും കു​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടെ വ്യാ​പാ​ര സി​രാ​കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ല്‍ വ​ന്‍ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. മി​ക്ക ജി​ല്ല​ക​ളി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. പൂ​ട്ടി​യ ക​ട​ക​ളി​ല്‍ മി​ക്ക​തും ഇ​പ്പോ​ള്‍ പൂ​ര്‍​വ സ്ഥി​തി​യി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തേ​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ന​ട​പ​ടി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക​ള്‍ അ​ധി​കൃ​ത​ര കാ​ണും. നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും സ​മ്മ​ര്‍​ദ്ദ​ത്തി​നു വ​ഴ​ങ്ങി ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം ഇ​ള​വ് ന​ല്‍​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്ത് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും വേ​ണ​മെ​ന്ന് മ​ല​ബാ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു.

ആ​ള്‍​ക്കൂ​ട്ട​വും ഒ​ഴി​വാ​ക്കാ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​ന് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നും വ്യാ​പാ​രി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്നു.