ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Monday, January 17, 2022 12:48 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. വ്യാ​പ​ക​മാ​യി കു​രി​ശ​ടി​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. നി​ര​വ​ധി ക​ല്ല​റ​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക്രൂ​ശി​ത രൂ​പം എ​ടു​ത്തുമാ​റ്റി​യ നി​ല​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.