ബി​ജെ​പി പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന് ആ​ക്ഷേ​പം
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ള​ത്ത് ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന് ആ​ക്ഷേ​പം.​ കോവി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 30 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ത്തി​നി​ല്‍​ക്കു​ന്ന സ്ഥ​ല​മാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​രം. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ത്തുകൂ​ടി​യ​ത്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഭീ​ക​ര​ത​യ്ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. ടിപി​ആ​ർ തു​ട​ർ​ച്ച​യാ​യി 30 ശ​ത​മാ​ന​ത്തി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ വി​ല​ക്കി​യ​തു​ൾ​പ്പ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജി​ല്ലാ ക​ല​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ്രോ​ട്ടോ​കോൾ ലം​ഘി​ച്ചു​ള്ള പ​രി​പാ​ടി. കസബ പോലീസ് കേസെടുത്തിട്ടുണ്ട്.