വ​ധശ്ര​മക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ല്‍​വെ​സ്റ്റ് ഹി​ൽ ശാ​ന്തി​ന​ഗ​ർ കോ​ള​നി നി​വാ​സി​യാ​യ സു​നി​ൽ എ​ന്ന റ​ഫീ​ഖി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി ദ്വാ​ര​ക​യി​ൽ ര​തീ​ഷി(38) നെ​യാ​ണ് വെ​ള്ള​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​ത്രി ശാ​ന്തി​ന​ഗ​ർ കോ​ള​നി ബീ​ച്ചി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന സു​നി​ലി​നെ മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ പ്ര​തി ര​തീ​ഷ് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് വെ​ട്ടേ​റ്റ സു​നി​ൽ ഓ​ടിര​ക്ഷ​പ്പെ​ട്ട​തി​നാ​ലാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്. കു​റ്റ​കൃ​ത്യ​ത്തി​നുശേ​ഷം പ്ര​തി ര​തീ​ഷ് മു​ന്പ് ചി​ല കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളാ​യ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യും പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത​റി​ഞ്ഞ് ര​ഹ​സ്യ​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ്പെ​ഷൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം
ന​ട​ത്തിവ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ൽ പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി ചി​ല സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ട് ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​ന് പ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ സ​മ​ർ​ത്ഥ​മാ​യ നീ​ക്ക​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നും വെ​ള്ള​യി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നേ​മം, പൂ​ജ​പ്പു​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​ത്തി​നും വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും ക​വ​ർ​ച്ച​യ്ക്കും കൂ​ട്ട​ക്ക​വ​ർ​ച്ച​ക്കി​ടെ ആ​യു​ധ​മു​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യ പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നും മ​റ്റു​മാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.