മ​ജ്ജ​ മാ​റ്റി​വയ്ക്ക​ലി​ന് വി​ധേ​യ​രാ​കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കാ​ന്‍ ത​ണ​ലും ആ​സ്റ്റ​ര്‍ മിം​സും
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: ബോ​ണ്‍​മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റ് (മ​ജ്ജ​മാ​റ്റി​വയ്ക്ക​ല്‍) ആ​വ​ശ്യ​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ത​ണ​ലും ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലും കൈ​കോ​ര്‍​ക്കു​ന്നു.

14 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലോ സൗ​ജ​ന്യ​മാ​യോ മ​ജ്ജ​മാ​റ്റി​വെ​ക്ക​ല്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​ഗ​മം.

ത​ണ​ലി​നുപു​റ​മേ ആ​സ്റ്റ​ര്‍ ഡി.​എം. ഫൗ​ണ്ടേ​ഷ​ന്‍, മിം​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള വ്യ​ക്തി​ക​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.
പ​ദ്ധ​തി സം​ബ​ന്ധ​മാ​യ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 9170 25 76 76 76, 9895 62 67 60.