സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ഡെ​പ്പോ​സി​റ്റ് ക​ല​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: ​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​യും സം​ഘ​ങ്ങ​ളി​ലെ​യും ഡെ​പ്പോ​സി​റ്റ് ക​ലക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്നു. കോ ​ഓ​പ്പറേറ്റീവ് ബാ​ങ്ക്സ് ​ഡെ​പ്പോ​സി​റ്റ് കലക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ഉ​ത്ത​ര​വി​റ​ങ്ങി ഒ​ന്ന​ര പ​തി​റ്റാ​ണ്ടു പി​ന്നി​ട്ടി​ട്ടും അ​തി​ന​നു​സ​രി​ച്ച് നി​യ​മ​ത്തി​ലും ച​ട്ട​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്താ​തി​നെ തു​ട​ര്‍​ന്ന് സ്ഥി​രം ജോ​ലി​യും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം.

ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ഓ​ഫി​സു​ക​ള്‍​ക്ക് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന​ത്ത് വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 15.000 ത്തോ​ളം പേ​രാ​ണ് ഇ​ന്ന് ഈ ​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത്.

25 മു​ത​ല്‍ 45 വ​ര്‍​ഷം വ​രെ സേ​വ​ന​മു​ള്ള​വ​ര​ട​ക്ക​മു​ണ്ട്. പ്രാ​ഥ​മി​ക​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യക പ​ങ്ക് വ​ഹി​ക്കു​ന്ന​വ​രാ​ണ​ങ്കി​ലും സ​ര്‍​ക്കാ​റും മാ​നേ​ജ്‌​മെ​ന്‍റുക​ളും ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​രു​ടെ ആ​ക്ഷേ​പം.​

സ​ര്‍​ക്കാ​ർ ഇടപെട്ട് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സ്ഥി​ര​പ്പെ​ടു​ത്തി ഇ​ത​രജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു യോഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​നാ​യി.