ജേ​ണ​ലി​സം പി ജി ഡി​പ്ലോ​മ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, January 17, 2022 12:48 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം (ഐ​സി​ജെ) 2020-'21 ബാ​ച്ചി​ന്‍റെ പി.​ജി. ഡി​പ്ലോ​മ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. 1200-ല്‍ 988 ​മാ​ര്‍​ക്ക് ല​ഭി​ച്ച കെ. ​അ​ശ്വ​തി​യാ​ണ് ഒ​ന്നാം റാ​ങ്കി​ന് അ​ര്‍​ഹ​യാ​യ​ത്.
984 മാ​ര്‍​ക്കോ​ടെ എ​ന്‍. നീ​തു ര​ണ്ടാം റാ​ങ്ക് നേ​ടി. 975 മാ​ര്‍​ക്ക് നേ​ടി​യ ജി​ന്‍​ജു വേ​ണു​ഗോ​പാ​ലി​നാ​ണ് മൂ​ന്നാം റാ​ങ്ക്. പ​രീ​ക്ഷാ​ഫ​ലം www.icjcalicut.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മാ​ര്‍​ക്ക് ലി​സ്റ്റും 27 മു​ത​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ടി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. ബി​രു​ദ​ദാ​ന​ച​ട​ങ്ങ് കോ​വി​ഡ് സ്ഥി​തി കൂ​ടി പ​രി​ഗ​ണി​ച്ച് ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കും.

കാ​ട്ടാ​ന ഗേറ്റ് ത​ക​ർ​ത്തു

ഉൗ​ട്ടി: മ​ഞ്ചൂ​ർ പെ​ൻ​സ്റ്റോ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലോ​ഡ്ജി​ന്‍റെ ഗേറ്റ് കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കെ​ദ്ദ, പെ​രു​ന്പ​ള്ളം, മ​ഞ്ചൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം പ​രി​ഭ്രാ​ന്തി പ​ര​ത്തി വ​രി​ക​യാ​യി​രു​ന്നു.

ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് ആ​ന​ക​ളാ​ണ് നാ​ശം വ​രു​ത്തു​ന്ന​ത്. മ​ഞ്ചൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.