ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് "നി​ർ​വാ​ണ'21 ന് തു​ട​ക്ക​ം
Monday, January 17, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ബി​സി​ന​സ്‌ മാ​നേ​ജ്‍​മെ​ന്‍റ്, കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‍​മെ​ന്‍റ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദേ​ശീ​യ ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് 'നി​ർ​വാ​ണ'21-​നു തു​ട​ക്ക​മാ​യി. 14ന് ​കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര താ​രം അ​നി​ഘ സു​രേ​ന്ദ്ര​ൻ ബ​സ്സ​ർ മു​ഴ​ക്കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ് മേ​ധാ​വി​യും ഫെ​സ്റ്റ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ മ​നു ആ​ന്‍റ​ണി, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റോ എ​ൻ​ജെ, യൂ​ടു​ബ​ർ ഹാ​നി മു​സ്ത​ഫ, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​സു​നി​ൽ എം. ​ആ​ന്‍റ​ണി, ഡോ. ​സ​നാ​ത​ന​ൻ വെ​ള്ളു​വ, ഡോ. ​റെ​യ്ച്ച​ൽ ജോ​ൺ, ഷാ​നി ന​വീ​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ഫീ​ദ്, സ്റ്റു​ഡ​ന്‍റ് കോ​ഡി​നേ​റ്റ​ർ ലൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 27, 28 തീയ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഫെ​സ്റ്റി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ മാ​നേ​ജ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും.