ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ക്വി​സ് മ​ത്സ​രം
Monday, January 17, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ക്വി​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബേ​സ​ൽ കാ​ലി​ക്കോ ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി.

കോ​ള​ജി​ലെ എം. ​ശ്രീ​ഹ​രി, പി. ​അ​ജി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ജേ​താ​ക്ക​ളാ​യ​ത്. എം.​കെ. ഹ​രി, സാ​ന്ദ്ര സി​ജു (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി), ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് നി​ബി​ൽ, കെ. ​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (പി​സ്എം​ഒ കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി) മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ച്ചി​ൻ പി. ​ജ​യിം​സ്, മാ​നേ​ജ​ർ പാ​വ​മ​ണി മേ​രി ഗ്ലാ​ഡി​സ്, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ശ്രീ​ജി​ത് എം. ​നാ​യ​ർ, ക്വി​സ് ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​എ​സ്. ഷീ​ബ, സ്റ്റു​ഡ​ന്‍റ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​മ​ൽ മ​നോ​ജ്, എ​സ്. ശ്രീ​ന​ന്ദ്, എ.​പി. നി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.