‘വി​ഷ ര​ഹി​ത കു​റ്റ്യാ​ടി’ അ​യ​ൽ​ക്കൂ​ട്ടം പ​ദ്ധ​തി ശ്ര​ദ്ധേ​യം
Monday, January 17, 2022 12:45 AM IST
കു​റ്റ്യാ​ടി: ജൈ​വ കൃ​ഷി​യി​ലൂ​ടെ വി​ഷ ര​ഹി​ത കു​റ്റ്യാ​ടി എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി കൃ​ഷി​ക്കൂ​ട്ടം വാ​ട്സാ​പ് കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന കാ​ർ​ഷി​ക അ​യ​ൽ​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളി​ലേ​ക്ക് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം എ​ത്തി​ക്കാ​നാ​യ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി കൃ​ഷി​ക്കൂ​ട്ടം അം​ഗ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തൊ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പു​റ​മേ നി​ന്നു​ള്ള​വ​രെ​യും എ​ത്തി​ച്ചു വി​ത്തു പേ​ക്ക​റ്റും ഒ​പ്പം ല​ഘു​ലേ​ഖ​യും നി​ർ​ദേ​ശ​വും ന​ൽ​കു​ന്നു. കൃ​ഷി​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ പ​തി​നൊ​ന്നി​നം വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു.

നേ​ര​ത്തെ ഏ​റ്റ​വും ന​ല്ല തേ​ങ്ങ മു​ള​പ്പി​ച്ച തെ​ങ്ങി​ൻ തൈ​ക​ളും കു​ള്ള​ൻ ക​മു​കി​ൻ തൈ​ക​ളും നി​ല​മ്പൂ​ർ തേ​ക്കി​ൻ തൈ​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ട്ടാ​യ്മ ക​ർ​ഷ​ക​രു​ടെ വി​ൽ​ക്ക​ൽ വാ​ങ്ങ​ൽ പ്ര​ക്രി​യ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.