വ​ലി​ച്ചെ​റി​ഞ്ഞ മാ​സ്കി​ൽ കൊ​റ്റി​യു​ടെ കൊ​ക്ക് കു​രു​ങ്ങി
Monday, January 17, 2022 12:45 AM IST
താ​മ​ര​ശേ​രി: ഉ​പേ​ക്ഷി​ച്ചു പോ​യ ഡി​സ്പോ​സ​ബി​ൾ മാ​സ്കി​ൽ കൊ​റ്റി​യു​ടെ കൊ​ക്ക് കു​രു​ങ്ങി. കൊ​റ്റി​യു​ടെ (കൊ​ക്കി​ന്‍റെ ) കൊ​ക്കി​ൽ മാ​സ്ക്ക് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണം ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു ദി​വ​സം ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട്ടി​ലെ റ​ഹ്മാ​നി​യ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ ആ​ലി അ​ഞ്ചാം നാ​ൾ കെ​ണി​യൊ​രു​ക്കി പി​ടി​കൂ​ടി​യാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് പ​ക്ഷി​യു​ടെ കൊ​ക്കി​ൽ ചു​റ്റി​ക്ക​ിട​ക്കു​ന്ന മാ​സ്ക് ഊ​രി​യെ​ടു​ത്ത​ത്.