മ​ത​ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ബു​ദ്ധി​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റി: കെ. ​സു​രേ​ന്ദ്ര​ൻ
Monday, January 17, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യം മു​ഴു​വ​ൻ ന​ട​ക്കു​ന്ന മ​ത​ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം കേ​ര​ള​ത്തി​ലാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി​യ​ത് മ​ത​തീ​വ്ര​വാ​ദി​ക​ളാ​ണ്. മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ അ​ത് ഏ​റ്റെ​ടു​ത്തു.

കേ​ര​ള​ത്തി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ തു​ട​ക്കം. കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളാ​ണ് ഇ​വ​രു​ടെ താ​വ​ള​മെ​ന്നും കോ​ഴി​ക്കോ​ട് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​തി​രേ ബി​ജെ​പി ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സേ​ഞ്ചി​ന് പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞ​പ്പോ​ൾ പ​ല​രും പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു. അ​തി​ന് സ​ഹാ​യം ചെ​യ്ത​ത് കോ​ഴി​ക്കോ​ട്ടു​കാ​രാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഭീ​ക​ര​ത​യ്ക്കെ​തി​രേ മു​സ്ലിം സം​ഘ​ട​ന​ക​ൾ പ്ര​തി​ക​രി​ക്കാ​ത്ത​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ര ഞ്ജി​ത്ത്, അ​ഡ്വ.​കെ.​പി. പ്ര​കാ​ശ് ബാ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.