ജില്ലയിൽ കോ​വി​ഡ് കുതിച്ചുയരുന്നു; ടിപിആ​ര്‍ 27.74 ശ​ത​മാ​നം
Saturday, January 15, 2022 11:25 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 1,648 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​മ്പ​ര്‍​ക്കം വ​ഴി 1,603 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 19 പേ​ര്‍​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നെ​ത്തി​യ 20 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 6,113 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 467 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 27.74 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 9,337 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

പു​തു​താ​യി വ​ന്ന 2,368 പേ​ര്‍ ഉ​ള്‍​പ്പ​ടെ 21,724 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 12,08,068 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 4,507 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.