പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ ഒ​ന്നാം സ്ഥാ​ന​ത്ത്
Saturday, January 15, 2022 11:25 PM IST
മു​ക്കം: വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ളി​ൽ മു​ക്കം ഒ​ന്നാ​മ​തെ​ത്തി. പ​ദ്ധ​തി ഫ​ണ്ട് ജ​ന​റ​ൽ, എ​സ്‌​സി​പി പ​ട്ടി​ക​വ​ർ​ഗ്ഗ പ​ദ്ധ​തി എ​ന്നി​വ​യി​ലു​ള്ള പ്ര​ക​ട​നം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്ഥാ​നം നി​ർ​ണ​യി​ക്കു​ന്ന​ത്. 49.54 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ചാ​ണ് മു​ക്കം ന​ഗ​ര​സ​ഭ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 47.75 ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച കു​ന്ദം​കു​ളം ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.

46.83 ശ​ത​മാ​ന​ത്തോ​ടെ ചാ​വ​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കോ​വി​ഡ് കാ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച ത​ന്ത്ര​ങ്ങ​ളാ​ണ് വി​ജ​യം ക​ണ്ട​ത്.

വാ​ർ​ഡ് സ​ഭ​ക​ളും യോ​ഗ​ങ്ങ​ളും ചേ​രാ​ൻ സാ​ധ്യ​മ​ല്ലാ​തി​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ വാ​ട്സ്ആപ്പും മ​റ്റു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​വു​കാ​ട്ടി​യ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.