തി​രു​വ​മ്പാ​ടിയിൽ സൗ​രപ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Saturday, January 15, 2022 11:25 PM IST
മു​ക്കം: കേ​ര​ള​ത്തി​ലെ സൗ​രോ​ർ​ജ്ജ ഉ​ത്പാ​ദ​ന​ശേ​ഷി ആ​യി​രം മെ​ഗാ​വാ​ട്ട് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഊ​ർ​ജ്ജ കേ​ര​ള മി​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ സൗ​ര പ​ദ്ധ​തി​ക്ക് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്ക​മാ​യി. 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി 250 മെ​ഗാ​വാ​ട്ട് സ​ബ്സി​ഡി പു​ര​പ്പു​റ പ​ദ്ധ​തി​യ്ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​മാ​യി സ​ബ്സി​ഡി പു​ര​പ്പു​റ പ​ദ്ധ​തി​ക്ക് 2022 മാ​ർ​ച്ച് മാ​സ​ത്തി​ന​കം 100 മെ​ഗാ​വാ​ട്ട് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​പ്ര​കാ​രം മൂ​ന്ന് കി​ലോ വാ​ട്സ് വ​രെ 40 ശ​ത​മാ​ന​വും മൂ​ന്നു മു​ത​ൽ പ​ത്തു കി​ലോ​വാ​ട്സ് വ​രെ 20 ശ​ത​മാ​ന​വും സ​ബ്സി​ഡി ല​ഭി​ക്കും.

സൗ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ചെ​റു​വാ​ടി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ അ​സീ​സി​നെ വീ​ട്ടി​ൽ സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വൈ​ദ്യു​തി രം​ഗ​ത്ത് വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ആ​യി​രി​ക്കും സൗ​രപ​ദ്ധ​തി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ 103 ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും 369 കി​ലോ​വാ​ട്ട് നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി ഇ​പ്പോ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ചെ​റു​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​യാ​യി.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല പു​റ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, ടി.​കെ. അ​ബൂ​ബ​ക്ക​ർ, കെ​എ​സ്ഇ​ബി കോ​ഴി​ക്കോ​ട് സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി. ​ച​ന്ദ്ര​ബാ​ബു. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷാ​ജി സു​ധാ​ക​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ്ര​സാ​ദ് കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.