വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യശേ​ഖ​ര​ണം: ഫീ​സ് അ​മി​ത​മെ​ന്ന് പ​രാ​തി
Saturday, January 15, 2022 11:25 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​മാ​സം വ്യാ​പാ​രി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന ഫീ​സ് അ​മി​ത​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി.

അ​ജൈ​വ മാ​ലി​ന്യം കൂ​ടു​ത​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 100 രൂ​പ​യും മാ​ലി​ന്യ​മി​ല്ലാ​ത്ത ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 50 രൂ​പ​യും ഈ​ടാ​ക്കാ​നാ​യി​രു​ന്നു സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​ന​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 100 രൂ​പ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം.

മാ​ത്ര​മ​ല്ല ഈ ​വി​ഷ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വ്യാ​പാ​രി​ക​ളെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ഏ​റെ കാ​ല​മാ​യി ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ൽ വ​ലി​യ ഭാ​രം ക​യ​റ്റി​വെ​ക്കു​ന്ന ന​ട​പ​ടി പ​ഞ്ചാ​യ​ത്ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.