സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Saturday, January 15, 2022 11:22 PM IST
കൊ​യി​ലാ​ണ്ടി: ഗു​രു ചേ​മ​ഞ്ചേ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ​തു​ക ഒ​രു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തു​ക​യെ​ന്ന് സാം​സ്കാ​രി​ക- ഫി​ഷ​റീ​സ് - യു​വ​ജ​ന കാ​ര്യ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. ഗു​രു​വി​ന്‍റെ വ​സ​തി​യും ചേ​ലി​യ ക​ഥ​ക​ളി വി​ദ്യാ​ല​യ​വും സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വാ​ന​ന്ദ​ൻ, മു​ൻ എം​എ​ൽ​എ പി. ​വി​ശ്വ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ബു​രാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷീ​ബ മ​ല​യി​ൽ, എ.​എം. സു​ഗ​ത​ൻ എ​ന്നി​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ്മാ​ര​ക നി​ർ​മാ​ണ​ക​മ്മ​ിറ്റി​യു​ടെ നി​വേ​ദ​നം ജ​ന. ക​ൺ​വീ​ന​ർ സി. ​അ​ശ്വ​നി​ദേ​വ് മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. ഗു​രു ചേ​മ​ഞ്ചേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ലാ​ല​യം ഭാ​ര​വാ​ഹി​ക​ളും മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. ഗു​രു​വി​ന്‍റെ വീ​ടി​നു സ​മീ​പം ത​ന്നെ​യാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത് നേ​ര​ത്തെ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.