കി​ണ​റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, January 15, 2022 11:22 PM IST
പേ​രാ​മ്പ്ര: വാ​ളൂ​ർ ന​ടു​ക്ക​ണ്ടി പാ​റ​യ്ക്ക് സ​മീ​പം കേ​ളോ​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ ഒ​രു വ​യ​സു​ള്ള പ​ശു അ​യ​ൽ​വാ​സി​യാ​യ കേ​ളോ​ത്ത് മീ​ത്ത​ൽ ല​തീ​ഷി​ന്‍റെ സ്ഥ​ല​ത്തു​ള്ള മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ കി​ണ​റി​ൽ വീ​ണു. നാ​ട്ടു​കാ​ർ ഏ​റെ​നേ​രം ശ്ര​മി​ച്ചി​ട്ടും എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ സേ​ന​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഭ​ക്ത വ​ത്സ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ന സ്ഥ​ല​ത്ത് എ​ത്തു​ക​യും ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ഗി​ലേ​ഷ്, ഷി​ഗി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ കി​ണ​റി​ലി​റ​ങ്ങി ഹോ​സ്ബെ​ൽ​റ്റും റോ​പ്പും ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ സാ​ഹ​സി​ക​മാ​യ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​സു​നി​ൽ, സു​ധി​ഷ്, ഹോ​ഗാ​ർ​ഡ് രാ​ജീ​വ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.