പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Saturday, January 15, 2022 11:22 PM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹിക-സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​ങ്ങാ​ട് സ്വ​ദേ​ശി വി.​ആ​ർ. രാ​ജേ​ഷ് നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഒ​രു കൈ​യു​ടെ ച​ല​നശേ​ഷി പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടി​ട്ടും ആ​രി​ലും കൗ​തു​ക​മു​ള്ള​വാ​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​തസ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ഷി​നെ പ​ക്ഷാ​ഘാ​തം പി​ടി​കൂ​ടു​ന്ന​ത്. കൈ​യു​ടെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ടി​ട്ടും കൂ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഠ​ന​കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച ചി​ത്ര​വ​ര​യി​ലേ​ക്കും ക​ര​കൗ​ശ​ല നി​ർ​മാ​ണ​ത്തി​ലേ​ക്കും രാ​ജേ​ഷ് തി​രി​യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലീ​യേ​റ്റീ​വ് ദി​ന​ത്തി​ൽ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ താ​ൻ നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​ത്.

കു​പ്പി​ക​ളി​ൽ ചാ​യം തേ​ച്ച വി​വി​ധ ത​രം വ​സ്തു​ക്ക​ളും ക​ളി​മ​ൺ പ്ര​തി​മ​ക​ളും മ​റ്റ് നി​ര​വ​ധി അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും പ്ര​ദ​ർ​ശ​ന വേ​ദി​യി​ൽ രാ​ജേ​ഷിന്‍റേ​താ​യു​ണ്ട്. കു​റ്റ്യാ​ടി എം​എ​ൽ​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്ക​ക്ക​ട്ടി​ൽ എ​ന്നി​വ​ർ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ച്ചു.