രൂ​പ​യ്ക്കും മ​ക​ൻ ആ​ദിദേ​വി​നും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി
Saturday, January 15, 2022 11:22 PM IST
നാ​ദാ​പു​രം: നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച കു​ള​ങ്ങ​ര​മ​ഠ​ത്തി​ൽ സു​ജി​ത്തി​ന്‍റെ ഭാ​ര്യ രൂ​പ​യ്ക്കും മ​ക​ൻ ആ​ദി ദേ​വി​നും അ​ന്ത്യാ​ഞ്ജ​ലി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​ന് പ​ക​ൽ മൂ​ന്ന​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​മേ​രി​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച​ത്.

അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ട് ബ​ന്ധു​ക്ക​ളു​ടെ നാ​ട്ടു​കാ​രു​ടെ​യും ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. പ​ല​രും ദു:​ഖം സ​ഹി​ക്കാ​നാ​വാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു. സു​ജി​ത്ത് ഭ​ര്യ​യ്ക്കും പൊ​ന്നു മ​ക​നും അ​ന്ത്യ​ചും​ബ​ന​മ​ർ​പ്പി​ച്ച് ക​ണ്ടു നി​ന്ന​വ​ർ​ക്ക് ക​ണ്ണീ​ര​ട​ക്കാ​നാ​യി​ല്ല. ജ​ന​പ്ര​തി​നി​തി​ക​ളും രാ​ഷ്ടീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, ന​രി​ക്കു​ന്ന് യു​പി​യി​ലെ അ​ധ്യാ​പ​ക​ർ നാ​ട്ടു​കാ​ർ എ​ന്നി​ങ്ങ​നെ നാ​ടി​ന്‍റെ നാ​ന തു​റ​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​രു നോ​ക്ക് കാ​ണാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്.

കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി. ചാ​ത്തു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ന​ജ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കൂ​ട​ത്താം​ങ്ക​ണ്ടി സു​രേ​ഷ്, സി.​വി. ന​ജ്മ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ്യോ​തി ല​ക്ഷ്മി, ടി.​കെ. രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. വി​ജി​ഷ, കെ.​കെ. ദി​നേ​ശ​ൻ, സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​ടി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.