കേ​ന്ദ്ര​ത്തി​നെ​തി​രേ യോ​ജി​ച്ച പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​ര​ണം: ടി.​വി. ബാ​ല​ൻ
Saturday, January 15, 2022 11:22 PM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ രാ​ജ്യ​ത്ത് യോ​ജി​ച്ച പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നുവ​ര​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ. കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേയും വി​ക​സ​ന​ത്തെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേയും സി​പി​ഐ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നുമു​ന്പിൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം സി​പി​ഐ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് കൊ​ടു​വ​ള്ളി ടൗ​ണി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യ​ിരു​ന്നു അ​ദ്ദേ​ഹം.

രാ​വി​ലെ മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൈ​മ്പാ​ല​ശ്ശേ​രി​യി​ൽ നി​ന്നും തു​ട​ക്ക​മി​ട്ട ജാ​ഥ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ങ്ങ​ൾ​ക്ക് ശേ​ഷം കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ മാ​നി​പു​ര​ത്ത് സ​മാ​പി​ച്ചു. വി​വി​ധ സ്വീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥാ ലീ​ഡ​ർ പി.​സി. തോ​മ​സ്, ഉ​പ ലീ​ഡ​ർ പി.​ടി.​സി. ഗ​ഫൂ​ർ, കെ. ​മ​നോ​ജ്, സോ​മ​ൻ പി​ലാ​ത്തോ​ട്ടം, കെ.​വി. റാ​ഷി​ദ്, എ.​ടി. റി​യാ​സ് അ​ഹ​മ്മ​ദ്, ഗി​രീ​ഷ് വ​ലി​യ പ​റ​മ്പ്, കെ. ​രാ​ജ​ൻ, സോ​മ​ൻ മാ​നി​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.