ചു​ള്ളി​ക്ക​ണ്ട​ല്‍ വി​ഷം വ​ലി​ച്ചെ​ടു​ക്കും; കാ​ലി​ക്ക​ട്ടി​ന്‍റെ പ​ഠ​നം അ​ന്താ​രാഷ്‌ട്ര ജേ​ണ​ലി​ല്‍
Saturday, January 15, 2022 11:22 PM IST
തേ​ഞ്ഞി​പ്പ​ലം: വി​ഷാം​ശ​മു​ള്ള ഘ​ന​ലോ​ഹ​ങ്ങ​ളെ വ​ലി​ച്ചെ​ടു​ക്കാ​നും മ​ണ്ണി​നെ ശു​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള ചു​ള്ളി​ക്ക​ണ്ട​ലി​ന്‍റെ (അ​ക്കാ​ന്ത​സ് ഇ​ലി​സി​ഫോ​ളി​സ്) ക​ഴി​വ് വ്യ​ക്ത​മാ​ക്കു​ന്ന ലേ​ഖ​നം അ​ന്താ​രാ​ഷ്‌ട്ര ശാ​സ്ത്ര ജേ​ണ​ലി​ല്‍.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​സ് ടി. ​പു​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ലു​ണ്ടി-​വ​ള്ളി​ക്കു​ന്ന് ക​മ്യൂ​ണി​റ്റി റി​സ​ര്‍​വ് പ്ര​ദേ​ശ​ത്ത് മൂ​ന്നു​വ​ര്‍​ഷ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ഫ​ല​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

നെ​ത​ര്‍​ലാ​ന്‍​ഡ് ആ​സ്ഥാ​ന​മാ​യ അ​ന്താ​രാ​ഷ്‌ട്ര ശാ​സ്ത്ര പ്ര​സാ​ധാ​ക​രാ​യ എ​ല്‍​സേ​വ്യ​റി​ന്‍റെ 'എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ പൊ​ലൂ​ഷ​ന്‍' എ​ന്ന ജേ​ണ​ലി​ന്‍റെ പു​തി​യ ല​ക്ക​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ചു​ള്ള ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡോ. ​ജോ​സ് ടി.പു​ത്തൂ​രി​നു പു​റ​മെ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ലെ ഗ​വേ​ഷ​ണ ഫെ​ലോ ശ​ര​ത് ജി. ​നാ​യ​ര്‍, സ​ര്‍ സ​യ്യി​ദ് കോ​ളേ​ജി​ലെ അ​സി. പ്ര​ഫ. ഡോ. ​എ.​എം. ഷാ​ക്കി​റ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി കൗ​ണ്‍​സി​ലി​ന്‍റെ 25 ല​ക്ഷം രൂ​പ​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ലെ കി​ങ് സൗ​ദി യൂ​ണി​വേ​ഴ്സി​റ്റി, യു.​കെ​യി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്നി​വ​യും സ​ഹ​ക​രി​ച്ചു.

ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന​തും കാ​ന്‍​സ​ര്‍ പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തു​മാ​യ ആ​ര്‍​സ​നി​ക്, കാ​ഡ്മി​യം പോ​ലു​ള്ള ഘ​ന​ലോ​ഹ​ങ്ങ​ളെ സാം​ശീ​ക​രി​ക്കാ​ന്‍ ചു​ള്ളി​ക്ക​ണ്ട​ലി​ന് ക​ഴി​വു​ണ്ടെ​ന്ന് പ​ഠ​ന​ത്തി​ല്‍ തെ​ളി​ഞ്ഞു.

താ​ഴ്ന്ന​തും വെ​ള്ള​ക്കെ​ട്ടു​ള്ള​തു​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ്യാ​പ​ക​മാ​യി ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കാ​തെ ത​ന്നെ ഇ​വ വ​ലി​ച്ചെ​ടു​ത്ത് സൂ​ക്ഷി​ക്കാ​ന്‍ ചു​ള്ളി​ക്ക​ണ്ട​ലി​ന് ക​ഴി​യു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.