അ​ന്ത​ർ സ​ര്‍​വ​ക​ലാ​ശാ​ല ഫു​ട്‌​ബോ​ള്‍: കാ​ലി​ക്ക‌​ട്ട് സെ​മി​യി​ല്‍
Saturday, January 15, 2022 11:22 PM IST
തേ​ഞ്ഞി​പ്പ​ലം: കോ​ട്ട​യം മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വക​ലാ​ശാ​ല പു​രു​ഷ ഫു​ട്‌​ബോ​ളി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍​മാ​രാ​യ കാ​ലി​ക്ക​ട്ട് ക്വാ​ര്‍​ട്ട​റി​ല്‍ ച​ണ്ഡി​ഗ​ഡ് പ​ഞ്ചാ​ബ് സ​ര്‍​വ​ക​ലാ​ശാ​ല​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് . കാ​ലി​ക്ക​ട്ടി​നാ​യി മി​ഷാ​ല്‍ 19-ാം മി​നി​ട്ടി​ലും നി​ഷാ​മു​ദീ​ന്‍ 42-ാം മി​നി​റ്റി​ലും ഗോ​ളു​ക​ള്‍ നേ​ടി. ആ​തി​ധേ​യ​രാ​യ എംജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യാ​ണ് സെ​മി​ഫൈ​ന​ല്‍ മ​ത്സ​രം.

മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി പ​രി​ശീ​ല​ക​ന്‍ സ​തീ​വ​ന്‍ ബാ​ല​ന്‍ മു​ഖ്യ പ​രി​ശീ​ല​ക​നും മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക വി​ഭാ​ഗം)​സ​ഹ പ​രി​ശീ​ല​ക​നു​മാ​ണ്. മാ​നേ​ജ​ര്‍ ഇ​ര്‍​ഷാ​ദ് ഹ​സ്സ​ന്‍ (ഫാ​റൂ​ഖ് കോ​ള​ജ് ) ടീം ​ഫി​സി​യോ ഡെ​ന്നി ഡേ​വി​സ്.