പോ​ക്സോ കേ​സി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, January 15, 2022 11:22 PM IST
എ​ട​ക്ക​ര: പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വ​ഴി​ക്ക​ട​വ് വ​ട്ട​പ്പാ​ടം ഏ​ലം​കു​ള​യ​ൻ സ​ൽ​മാ​ൻ എ​ന്ന തൊ​ള്ള​പൊ​ളി​യ​ൻ സ​ല്ലു​വാ​ണ് (34) പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച വീ​ഡി​യോ​യു​ടെ ഉ​ത്ഭ​വം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം കേ​സു​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് യു​വാ​വ് ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​തി റി​ക്കാ​ർ​ഡ് ചെ​യ്ത് ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ നി​ര​വ​ധി​യാ​ളു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ഷെ​യ​ർ ചെ​യ്ത​യാ​ളു​ക​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യു​മാ​ണ്. പ്രതിയെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.