നാ​ട​ന്‍ മാ​വി​ന​ങ്ങ​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്നു
Saturday, January 15, 2022 11:20 PM IST
കോ​ഴി​ക്കോ​ട്: വെ​ള​ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ന​ട​ന്നുവ​രു​ന്ന തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ നാ​ട​ന്‍ മാ​വു​ക​ളെ കു​റി​ച്ചു​ള​ള പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്ല​യി​നം മാ​വു​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി വ​രു​ന്നു.​

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ന​ല്ല​യി​നം നാ​ട​ന്‍ മാ​വു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം, അ​വ നി​ല്‍​ക്കു​ന്ന പ്ര​ദേ​ശം/​മേ​ല്‍​വി​ലാ​സം/ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ 9496366698, 9946867991 എ​ന്നീ ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കു​ക​യോ വാ​ട്ട്‌​സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വെ​ള്ളായ​ണി കാ​ര്‍​ഷി​ക കോ​ള​ജ് ഫ്രൂ​ട്ട്‌​സ് സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി അ​റി​യി​ച്ചു.