ദൃ​ശ്യവി​രു​ന്നാ​യി ത​പോ​ബി​യ
Saturday, January 15, 2022 11:20 PM IST
മേ​പ്പാ​ടി: മേ​പ്പാ​ടി-​വ​ടു​വ​ഞ്ചാ​ൽ റൂ​ട്ടി​ലെ റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സ് ദേ​വാ​ല​യ​ത്തി​നു മു​ന്പി​ലെ​ത്തു​ന്പോ​ൾ സ​ഞ്ചാ​രി​ക​ൾ വാ​ഹ​നം നി​ർ​ത്തും.

കാ​ര​ണം അ​വി​ടെ അ​വ​രു​ടെ ക​ണ്ണി​നെ മ​യ​ക്കു​ന്ന ഒ​രു കാ​ഴ്ച​യു​ണ്ട്. നി​റ​യെ പൂ​വു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു മ​രം. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന റൂ​ട്ടി​ലെ അ​ത്ഭു​ത​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​പൂ​മ​രം.

15 വ​ർ​ഷം മു​ന്പ് പ​ള്ളി സൗ​ന്ദ​ര്യ വ​ത്്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ.വി​ൻ​സ​ന്‍റ് പു​തു​ശേ​രി ആ​ണ് "ത​പോ​ബി​യ' എ​ന്ന പേ​രി​ൽ അ​റി​യ​പെ​ടു​ന്ന ​മ​രം മ​രം ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ബംഗളൂരുവിൽ നി​ന്നും കൊ​ണ്ട് വ​ന്നു ന​ട്ട് പ​രി​പാ​ലി​ക്കുകയായിരുന്നു.

ജ​നു​വ​രി- ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ​മ​രം പൂ​ക്കു​ന്ന​ത്. ഇ​തേ ഇ​ന​ത്തി​ൽ​പെ​ട്ട ടാ​ക്കോ​മ, പ്ര​യ്ഡ് ഓ​ഫ് ഇ​ന്ത്യ, ക്യാ​മ​ൽ ഫു​ട് ട്രീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഫാ. ​വി​ൻ​സ​ന്‍റ് പു​തു​ശേ​രി സേ​വ​നം ചെ​യ്തി​ട്ടു​ള്ള മൈ​സൂ​ർ ഹി​ങ്ക​ൽ ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ, സെ​ന്‍റ് അ​ന്‍റ​ണീ​സ് ച​ർ​ച്ച് പ​ഴൂ​ർ, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് മ​ര​ക്കാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ള്ളി​ക​ളി​ൽ പൂ​ന്തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ വി​കാ​രി​യാ​യ ഫാ. ​സ​ണ്ണി കൊ​ല്ലാ​ർ​തോ​ട്ടം വ​ള​രെ മി​ക​ച്ച രീ​തി​യി​ലാ​ണ് പൂ​ന്തോ​ട്ടം പ​രി​പാ​ലി​ക്കു​ന്ന​ത്.