സം​സ്ഥാ​ന ഖോ-​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി
Saturday, January 15, 2022 11:20 PM IST
ചു​ള്ളി​യോ​ട്: സം​സ്ഥാ​ന ഖോ-​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പി​നു വ​യ​നാ​ട്ടി​ലെ ചു​ള്ളി​യോ​ട് ഗാ​ന്ധി സ്മാ​ര​ക ക്ല​ബ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 12 ജി​ല്ലാ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.
ഒ​ന്നാം​ദി​ന​ത്തി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് താ​ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം കെ. ​റ​ഫീ​ഖ് മു​ഖ്യാ​തി​ഥി​യാ​യി. നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഷീ​ല പു​ഞ്ച​വ​യ​ൽ അ​ധ്യ​ക്ഷ​യാ​യി. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു ഖോ-​ഖോ ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും 50 വ​ർ​ഷ​ക്കാ​ലം ഖോ-​ഖോ​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി പ്ര​യ്ത​നി​ക്കു​ക​യും ചെ​യ്ത ജി.​വി പി​ള്ള​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.