മാ​റാ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ഒ​രേ​സ​മ​യം ക​ത്തി​യ​ത് 30 അ​ടു​പ്പു​ക​ൾ
Saturday, January 15, 2022 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ്പ​റ​ന്പി​ലെ അ​ല​യ​ൻ​സ് ഓ​ഡി​റ്റോ​റി​ത്തി​ൽ ഒ​രേ സ​മ​യം പാ​ച​കം ചെ​യ്ത​ത് മു​പ്പ​തോ​ളം അ​ടു​പ്പു​ക​ളി​ലെ ബി​രി​യാ​ണി. പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​നി​വ് ക​ർ​ക്കി​ടാം​കു​ന്ന് ന​ട​ത്തി​യ മെ​ഗാ ബി​രി​യാ​ണി ഫെ​സ്റ്റ് ഇതുകൊണ്ടുതന്നെ വേ​റി​ട്ട​താ​യി. നി​ർ​ധ​ന​രും അ​ശ​ര​ണ​രു​മാ​യ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണ് ക​നി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ ഒ​രു വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ ക​ർ​ക്കി​ടാം​കു​ന്ന് കൂ​ട്ടാ​യ്മ​ക്കൊ​പ്പം ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ബി​രി​യാ​ണി ഫെ​സ്റ്റ് കാ​രു​ണ്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​ദി​വ​സം ക​നി​വ് ബി​രി​യാ​ണി ഫെ​സ്റ്റ് സം​ഘ​ടി പ്പി​ച്ചി​രു​ന്നു.

വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും സ്ത്രീ​ക​ളും മ​ണ്ണാ​ർ​ക്കാ​ട് ദാ​റു​ന്ന​ജാ​ത്ത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നു സ​ന്ന​ദ്ധ​സേ​വ​ക​ർ ബി​രി​യാ​ണി പൊ​തി​യാ​നും വി​ത​ര​ണം ചെ​യ്യാ​നു​മാ​യി ഒ​ത്തു​ചേ​ർ​ന്നു.

എ​ണ്ണാ​യി​ര​ത്തോ​ളം ബി​രി​യാ​ണി​യാ​ണ് ത​യാ​റാ​ക്കി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. "പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കു​ക​ൾ​ക്ക​പ്പു​റം' എ​ന്നാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം.

ക​നി​വ് പ്ര​സി​ഡ​ന്‍റ് പി.​പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ളി​ക്ക​ൽ ഹം​സ, ക​ണ്‍​വീ​ന​ർ പി.​കെ.അ​ബ്ദു​ൾ​ഗ​ഫൂ​ർ,ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എം.​മെ​ഹ​ർ​ബ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ സ​ലീം, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പി. ​മ​ധു, പി. ​ഷൗ​ക്ക​ത്ത്, പി.​കെ. ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.