കാ​ലി​ക്ക​ട്ടി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക്ക് മി​ക​ച്ച പ്ര​ബ​ന്ധ​പു​ര​സ്‌​കാ​രം
Tuesday, December 7, 2021 12:24 AM IST
തേ​ഞ്ഞി​പ്പ​ലം: അ​ഡ്വാ​ന്‍​സ്ഡ് മെ​റ്റീ​രി​യ​ല്‍ ആ​ൻ​ഡ് മെ​റ്റീ​രി​യ​ല്‍ ക്യാ​ര​ക്ട​റൈ​സേ​ഷ​ന്‍ അ​ന്താ​രാഷ്‌ട്ര ശി​ല്പ​ശാ​ല​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് കാ​ലി​ക്ക​ട്ടി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക്ക്.
ഫാ​റൂ​ഖ് കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം അ​സി.പ്രഫ​സ​ര്‍ കൂ​ടി​യാ​യ മി​ഥു​ന്‍ ഷാ​യ്ക്കാ​ണ് പു​ര​സ്‌​കാ​രം. ചെ​ന്നൈ​യി​ലെ എ​സ്ആ​ര്‍​എം ഇ​ന്‍​സ്റ്റി​റ്റി​റ്റ്യൂ​ട്ടി​ൽ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ഇ​ന്‍​ഡോ​ര്‍, ഡ​ല്‍​ഹി, മ​ദ്രാ​സ്, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യു​ടെ​യെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ശി​ല്പ​ശാ​ല. വാ​ഹ​ന​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന താ​പം, വേ​ന​ല്‍​ച്ചൂ​ട് എ​ന്നി​ങ്ങ​നെ പാ​ഴാ​യി​പ്പോ​കു​ന്ന ഊ​ര്‍​ജ​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണ​മാ​ണ് പ്ര​ധാ​ന ഗ​വേ​ഷ​ണ മേ​ഖ​ല.