ഷർട്ടിടാതെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് മുങ്ങി; നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൊക്കി
Tuesday, December 7, 2021 12:24 AM IST
കോ​ഴി​ക്കോ​ട് : മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട രോ​ഗി നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പി​ടി​യി​ല്‍. കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​യ ഷി​ബു (44) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജീ​ന്‍​സ് മാ​ത്രം ധ​രി​ച്ചാ​യി​രു​ന്നു യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്.
യു​വാ​വ് കു​തി​ര​വ​ട്ട​ത്തി​ന് നി​ന്ന് ന​ട​ന്ന് മാ​നാ​ഞ്ചി​റ​യി​ലെ​ത്തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്ന് ബ​സി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​നം ബ​സി​ന് പു​റ​കെ പോ​യി യു​വാ​വി​നെ പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.
മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് ത​ട​വു​കാ​രും അ​ന്തേ​വാ​സി​ക​ളും ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.