എ​സ്ഐ​യു​ടെ സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
Tuesday, December 7, 2021 12:24 AM IST
കോ​ഴി​ക്കോ​ട് : തൊ​പ്പി സ്ഥാ​നം മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് എ​സ്ഐ​യെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഒ​ഴി​വാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ എ​സ്ഐ തൊ​പ്പി ധ​രി​ക്കാ​തെ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ എ​ത്തി ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ലെ ഉ​ന്ന​ത​സ്ഥാ​ന​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്.
തൊ​പ്പി ധ​രി​ക്കാ​തെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് എ​സ്ഐ​യെ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​ടുകയാ യിരുന്നു.