എവിടെ പാർക്ക് ചെയ്യും..?
Tuesday, December 7, 2021 12:24 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ന​ഗ​രം തി​ര​ക്കി​ല​മ​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ കോ​ര്‍​പ​റേ​ഷ​ന​ൻ. നി​ശ്ച​യി​ച്ച 19 സ്ഥ​ല​ങ്ങ​ളി​ല്‍ പ​കു​തി​യോ​ളം ഇ​ട​ങ്ങ​ളി​ലു​ള്ള പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ബീ​ച്ചി​ല്‍ മാ​ത്ര​മാ​ണ് പാ​ര്‍​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്. എ​ന്നാ​ല്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ഇ​വി​ടെ​യും തി​ര​ക്കാ​ണ്. കാ​റു​ക​ള്‍​ക്ക് നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത് ടൂ​വി​ല​റു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​തും പ​തി​വാ​ണ്.​കോ​ഴി​ക്കോ​ട്ടെ വ്യാ​പാ​ര സി​രാ​കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സ​മീ​പ​ത്ത് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡി​ലും കോം​ട്രാ​സ്റ്റി​ന് മു​ന്നി​ലും നി​ര്‍​ത്തി​യി​ടു​ന്ന അ​വ​സ്ഥാ​ണു​ള്ള​ത്.
ഇ​വി​ടെ പാ​ര്‍​ക്കിം​ഗ് വ​രും
മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​ര്‍, ടൗ​ണ്‍​ഹാ​ള്‍ റോ​ഡ്, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡ്, ഒ​യി​റ്റി റോ​ഡ്, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ റോ​ഡ്, അ​പ്‌​സ​ര തി​യ​റ്റ​റി​ന് സ​മീ​പം പാ​വ​മ​ണി റോ​ഡ്, അ​പ്‌​സ​ര ലി​ങ്ക് ക്രോ​സ് റോ​ഡ്, വെ​ള്ള​യി​ല്‍ റോ​ഡ്, സ​രോ​വ​രം റോ​ഡ്, രാ​ജാ​ജി​റോ​ഡ്, വെ​സ്റ്റ്ഹി​ല്‍ ഗ​സ്റ്റ് ഹൗ​സ് റോ​ഡ്, കോ​വൂ​ര്‍ ജം​ഗ്ഷ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജം​ഗ്ഷ​നു താ​ഴെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ഭാ​ഗം, പൊ​റ്റ​മ്മ​ല്‍ ജം​ഗ്ഷ​ന്‍, പൊ​റ്റ​മ്മ​ല്‍ ജം​ഗ്ഷ​നും അ​ര​യി​ട​ത്തു​പാ​ല​ത്തി​നു​മി​ട​യി​ല്‍, ത​ളി ക്ഷേ​ത്രം- ജൂ​ബി​ലി​ഹാ​ള്‍ ജം​ഗ്ഷ​ന്‍ , ബീ​ച്ച് റോ​ഡി​ല്‍ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക്, സൗ​ത്ത് ബീ​ച്ചി​ല്‍ സീ ​ക്യൂ​നി​നും -മു​ഖ​ദാ​റി​നു​മി​ട​യി​ല്‍, ആ​നി​ഹാ​ള്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പാ​ര്‍​ക്കിം​ഗ് വരുന്നത്.
നി​ല​വി​ലേതും
ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്
ജി​എ​ച്ച് റോ​ഡ്,പാ​ള​യം - മൊ​യ്തീ​ന്‍ പ​ള്ളി ,കോ​ര്‍​ട്ട് റോ​ഡ് എ​ന്നീ സ​മീ​പ മേ​ഖ​ല​ക​ളി​ലെ പാ​ര്‍​ക്കിം​ഗ് ബു​ദ്ധി​മു​ട്ടു​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ലാ​ന്‍​ഡ് വേ​ള്‍​ഡ്, കോ​യ​ന്‍​കോ ബ​സാ​ര്‍, ഗ്രാ​ന്‍​ഡ് ബ​സാ​ര്‍, ചെ​ട്ടി​യാ​ര്‍ കോ​മ്പൗ​ണ്ട്, രാ​ധ കോ​മ്പൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തണമെന്നും മി​ഠാ​യി​ത്തെ​രു​വി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്മാ​ള്‍ സ്‌​കെ​യി​ല്‍ ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.ജോ​ര്‍​ജു​മാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​ര്‍, ലി​ങ്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് പ്ലാ​സ നി​ര്‍​മ്മി​ക്കാ​ത്ത​തും, മ​തി​യാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​തെ മി​ഠാ​യി​ത്തെ​രു​വി​ലെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് മൂ​ല​മാ​ണ് പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​തെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.