മു​റം​പാ​ത്തി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു ‌
Tuesday, December 7, 2021 12:22 AM IST
കോ​ട​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് വീ​ണ്ടും ഉ​ണ​ർ​വേ​കി കെ​എ​സ്ആ​ർ​ടി​സി​യു​ടെ മു​റം​പാ​ത്തി - മു​ക്കം- കോ​ഴി​ക്കോ​ട് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
രാ​വി​ലെ 6.30 ന് ​മു​റം​പാ​ത്തി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് പു​ല്ലൂ​രാം​പാ​റ -തി​രു​വ​മ്പാ​ടി- മു​ക്കം വ​ഴി കോ​ഴി​ക്കോ​ട്ടേക്കാണ് സർവീസ്. തു​ട​ർ​ന്നു വൈ​കി​ട്ട് 5.30ന് ​തി​രി​ച്ചും കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നും മു​റം​പാ​ത്തി​ക്ക് സർവീസ് ഉ​ണ്ടാ​യി​രി​ക്കും.
കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് വാ​ർ​ഡ് അം​ഗം ഷാ​ജി മു​ട്ട​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൂ​ടാ​തെ രാ​ജ​ൻ മു​റം​പാ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും താ​മ​സസൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു.
റോ​ഡ് പ​ണി മൂ​ലം ഒ​റ്റ​പ്പെ​ട്ടു​പോ​യ ഇ​വി​ടെ വ​ള​രെ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.