കാ​ർ ട​യ​ർ പൊ​ട്ടി പോ​സ്റ്റി​ലി​ടി​ച്ചു; വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു
Tuesday, December 7, 2021 12:22 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ക​ടി​യ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​സ​മീ​പം കാ​ർ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​രി​സ​ര​ത്തെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ളി 11 കെ​വി ലൈ​ൻ വൈ​ദ്യു​തി​പോ​സ്റ്റി​നു ത​ക​രാ​ർ സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു.‌ പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം കാ​ർ സ​മീ​പ​ത്തെ ക​ട​യു​ടെ സ്റ്റെ​പ്പി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
വാ​ഹ​ന​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​ണ്ടു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.