പ​രി​സ്ഥി​തി​യെ അ​റി​യാ​ൻ മ​ല​ക​യ​റി "ല​വ് ഗ്രീ​ൻ മൂ​വ്മെ​ന്‍റ്'
Tuesday, December 7, 2021 12:22 AM IST
കു​റ്റ്യാ​ടി: പ്ര​കൃ​തി​പ​ഠ​ന യാ​ത്ര​ക​ളി​ലൂ​ടെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യം​വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 'ല​വ് ഗ്രീ​ൻ മൂ​വ്മെ​ന്‍റ്' ജി​ല്ല​ക​ൾ​തോ​റും ന​ട​ത്തു​ന്ന പ്ര​കൃ​തിപ​ഠ​ന യാ​ത്ര​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കു​റ്റ്യാ​ടി​ക്കു സ​മീ​പ​മു​ള്ള ഉ​റി​തൂ​ക്കി മ​ല​യി​ൽ ന​ട​ന്നു. കേ​ര​ള വ​നം-​വ​ന്യ​ജീ​വി ബോ​ർ​ഡം​ഗം പ്രഫ. ശോ​ഭീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു."ല​വ് ഗ്രീ​ൻ മൂ​വ്മെ​ന്‍റ്' സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ൻ ത​ളി​യി​ൽ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ മ​ഞ്ചേ​രി, വി​ജ​യ​ൻ കൈ​നാ​ട​ത്ത് മാ​ഹി, ഷാ​ജു​ഭാ​യി ശാ​ന്തി​നി​കേ​ത​ൻ, ബാ​ല​ൻ ത​ളി​യി​ൽ, അ​ബ്ദു​ള്ള സ​ൽ​മാ​ൻ, മ​നോ​മി, സി.​കെ. രാ​ജ​ല​ക്ഷ്മി, കെ.​പി. ലി​ബാ​സ്, നി​ർ​മ്മ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​റി​തൂ​ക്കി മ​ല, കൊ​ര​ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​പ്പ​ത്തി​യ​ഞ്ച​ംഗ​ സം​ഘം യാ​ത്ര ന​ട​ത്തി​യ​ത്. പി. ​ഷ​ഫീ​ഖ്, സ​ന്ധ്യ ക​ര​ണ്ടോ​ട്, ജ​ലീ​ൽ കു​റ്റ്യാ​ടി, അ​ഹ​മ്മ​ദ് മൂ​ന്നാം​കൈ, നാ​സ​ർ ത​ളി​ക്ക​ര, ഷാ​ഹി​ദ ജ​ലീ​ൽ, വി.​കെ. രാ​ജ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ​ര​ത്ത് എ​ട​പ്പാ​ൾ എ​ന്ന 23 കാ​ര​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും ന​ട​ത്തി​യ ഏ​കാം​ഗ പ​രി​സ്ഥി​തി പ​ദ​യാ​ത്ര​യു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് പി​ന്നീ​ട് "ല​വ് ഗ്രീ​ൻ മൂ​വ്മെ​ന്‍റ്' എ​ന്ന പേ​രി​ൽ രൂ​പ​പ്പെ​ട്ട​ത്.