വേ​ലി വീ​ണ്ടും ത​ക​ർ​ത്തു; പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ
Tuesday, December 7, 2021 12:22 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ൻ​പ​തി​ലെ ക​ർ​ഷ​ക നേ​താ​വ് പു​തു​പ്പ​റ​മ്പി​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​നു ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന വേ​ലി സാ​മൂ​ഹ്യദ്രോ​ഹി​ക​ൾ വീ​ണ്ടും ത​ക​ർ​ത്തു. വ​ല​യി​ട്ടു മ​റ​ച്ചാ​ണു വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സ​വും വ​ല വെ​ട്ടി​മു​റി​ച്ച് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ഗേ​റ്റി​ൽ തൂ​ക്കി​യി​ട്ടതിനെ തുടർന്ന് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. പു​തി​യ വ​ല​യി​ട്ടു വേ​ലി ബാ​ബു പു​നർ​നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ണ്ടും ന​ശി​പ്പി​ച്ച​ത്. സു​മാ​ർ 100 മീ​റ്റ​റോ​ളം ഭാ​ഗം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കീ​റി ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്
വി ഫാ​ം
പെ​രു​വ​ണ്ണാ​മൂ​ഴി: പു​തു​പ്പ​റ​മ്പി​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി സം​രം​ക്ഷ​ണ വേ​ലി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ ഫാം ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​നാ​ണ് ബാബു. അ​ക്ര​മി​ക​ളെ ഉ​ട​ൻ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. അ​ല്ലാ​ത്ത പ​ക്ഷം വി​ഫാം പ്ര​ക്ഷോ​ഭ​ത്തി​നു ത​യാ​റാ​കു​മെ​ന്നു സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ന​ട​പ​ടി വേ​ണം: ബി​ജെ​പി
ച​ക്കി​ട്ട​പാ​റ: പ്ര​മു​ഖ ക​ർ​ഷ​ക​നും ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബാ​ബു പു​തു​പ​റ​മ്പ​ലി​ന്‍റെ കൃ​ഷി ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ സ്ഥാ​പി​ച്ച സു​ര​ക്ഷി​ത​വേ​ലി ത​ക​ർ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്ന് ര​ക്ഷ തേ​ടാ​ൻ ക​ർ​ഷ​ക​ർ സ്ഥാ​പി​ക്കു​ന്ന വേ​ലി ഇ​രു​ളി​ന്‍റെ മ​റ​വി​ൽ ത​ക​ർ​ത്ത​വ​രെ പോ​ലീ​സ് ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം.
ക​ഴി​ഞ്ഞ മാ​സം ഉ​ണ്ടാ​യ ആ​ക്ര​മ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് കാ​ണി​ച്ച അ​ലം​ഭാ​വ​മാ​ണ് അ​ക്ര​മി​ക​ൾ​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്നു ര​ജീ​ഷ് ആ​രോ​പി​ച്ചു.