നൈ​റ്റ് പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാട്ടുകാർ
Tuesday, December 7, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ പ​യ്യാ​ന​ക്ക​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം പ​തി​വാ​കു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, പ​ണി ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ഏ​റി​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ ജു​മാമ​സ്ജി​ദി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഏ​ക​ദേ​ശം 50,000 രൂ​പ ക​വ​ര്‍​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റൊ​രു ആ​രാ​ധ​നാ​ല​യ​മാ​യ അ​യ്യ​ങ്കാ​ര്‍ മ​സ്ജി​ദി​ലും മോ​ഷ​ണം ന​ട​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്തെ പ​ണി ന​ട​ക്കു​ന്ന വീ​ടു​ക​ളി​ലും ബി​ല്‍​ഡിം​ഗി​ല്‍ നി​ന്നും നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം പോ​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് പ​യ്യാ​ന​ക്ക​ല്‍ ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി പ​ന്നി​യ​ങ്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തു​മ്പ് ല​ഭി​ച്ചി​ല്ല. പോ​ലീ​സ് നൈ​റ്റ് പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​യ​രു​ന്ന​ത്.