യൗ​സേ​പ്പി​താ വ​ർ​ഷ സ​മാ​പ​നം തു​ട​ങ്ങി
Monday, December 6, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ യൗ​സേ​പ്പി​താ വ​ർ​ഷ സ​മാ​പ​നം ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ചു. ഫാ. ​സാ​ൻ ജോ​സ് അ​നി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി ഇ​ട്ടി​കു​ന്ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വി​കാ​രി ഫാ. ​റെ​നി ഫ്രാ​ൻ​സീ​സ് റോ​ഡ്രി​ഗ​സ്, സ​ഹ​വി​കാ​രി ഫാ. ​ജീ​വ​ൻ വ​ർ​ഗീ​സ് തൈ​പ്പ​റ​ന്പി​ൽ, ഫാ. ​ടോം അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​ത്വം വ​ഹി​ച്ചു.
മേ​രി​ക്കു​ന്ന് പ​ള്ളി​വി​കാ​രി ഫാ. ​സൈ​മ​ൺ പീ​റ്റ​ർ ഇ​ന്ന് ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ കോ​ഴി​ക്കോ​ട് രൂ​പ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഡോ. ​ജ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ലും സ​മാ​പ​ന​ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജെ​റോം ചി​ങ്ങ​ൻ​ത്ത​റ​യും ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 2020 ഡി​സം​ബ​ർ എ​ട്ട് മു​ത​ലാ​ണ് ആ​ഗോ​ള യൗ​സേ​പ്പി​താ വ​ർ​ഷം ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.