‘വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ ന​ട​പ​ടി വേണം’
Monday, December 6, 2021 12:39 AM IST
താ​മ​ര​ശേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്ന് പൊ​തു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​യി​ട​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട​ത് വ​ന​പാ​ല​ക​രാ​ണെ​ന്നും ഇ​തി​ല്‍ അ​നാ​സ്ഥ​കാ​ട്ടു​ന്ന വ​ന​പാ​ല​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന എ​ല്ലാ നാ​ശ​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത് വ​നം വ​കു​പ്പാ​ണ്.
വ​നം വ​കു​പ്പ് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റി കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ രാ​ത്രി​യി​ല്‍ ക​ട്ടി​പ്പാ​റ ചെ​മ്പ്ര​കു​ണ്ട ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ച് ഒ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ര​ണ​മ​ട​ഞ്ഞ കു​രാ​ച്ചു​ണ്ട് എ​ര​പ്പാം​തോ​ട് സ്വ​ദേ​ശി റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ചി​ച്ചു. ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, സ​ലിം പു​ല്ല​ടി, എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​ജെ. മാ​ത്യു, കെ.​ടി. ജോ​സ​ഫ്, ജോ​സ് തെ​ക്കേ​മു​റി​യി​ല്‍, ജോ​സ് പ​യ്യ​പ്പേ​ല്‍, ബെ​ന്നി ലൂ​ക്ക, റെ​ജി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.