ന​ഴ്സിം​ഗ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ
Monday, December 6, 2021 12:39 AM IST
താ​നൂ​ർ: ന​ഴ്സിം​ഗ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് സ്ഥാ​പ​ന​ത്തി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗി​ന് പ​ഠി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നു മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ന​ഴ്സിം​ഗി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 50,000 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി വാ​ങ്ങി​ച്ച ശേ​ഷം സീ​റ്റ് ന​ൽ​കാ​തെ മു​ങ്ങി ന​ട​ന്ന കോ​ട്ട​യം കു​റു​വി​ല​ങ്ങാ​ട് സ്വ​ദേ​ശി തോ​മ​സ് ജോ​ർ​ജി(41) നെ​യാ​ണ് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ പി.​കെ ദാ​സ്, എ​സ്ഐ പ്ര​ദീ​പ്കു​മാ​ർ, എ​എ​സ്ഐ രാ​ജേ​ഷ്,
സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ, അ​ഭി​മ​ന്യു, വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന ഏ​റ്റു​മാ​നൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.