കോ​സ്മ​റ്റോ​ള​ജി കോ​ഴ്‌​സി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് ; ഒ​ത്തുതീ​ര്‍​പ്പി​ന് ധാ​ര​ണ
Sunday, December 5, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: കോ​സ്മ​റ്റോ​ള​ജി കോ​ഴ്‌​സി​ന്‍റെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി കോ​ഴ്‌​സ് ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഒ​ത്തു തീ​ര്‍​പ്പ് ധാ​ര​ണ.
ന​ട​ക്കാ​വ് ഇം​ഗ്ലീ​ഷ് പ​ള്ളി​ക്കു സ​മീ​പം ലാ​ക്‌​മെ അ​ക്കാ​ദ​മി കോ​സ്മ​റ്റോ​ള​ജി സ്ഥാ​പ​ന ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് കോ​ഴ്‌​സ് കൃ​ത്യ​മാ​യി നാ​ല് മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​ത്. കോ​ഴ്‌​സ് തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പാ​തി ഫീ​സ് തി​രി​ച്ച് ന​ല്‍​കാ​മെ​ന്നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച അ​റി​യി​ക്കാ​മെ​ന്നു​മാ​ണ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഉ​റ​പ്പ്.